വിദ്യാർഥികൾക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തു
1569212
Sunday, June 22, 2025 1:36 AM IST
മണിമല: മഴക്കാലജന്യ രോഗങ്ങൾക്കെതിരേ ആയുഷ് ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ കരിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. വായുവിലൂടെയും ജലത്തിലൂടെയും കൊതുകു വഴിയും പകരുന്ന രോഗങ്ങൾക്കെതിരേയുള്ള മരുന്നുകളാണ് ദ്രുതകർമ പകർച്ചവ്യാധി സെല്ലിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തത്.
ആയുഷ് പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. എസ്. ശബരീഷിൽനിന്ന് പ്രിൻസിപ്പൽ ഡോ. ഷാജി ജേക്കബും ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫും ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി കുട്ടികൾക്കു വിതരണം ചെയ്തു.