"കാര്‍ഷികം 2025' ഇന്ന്
1569213
Sunday, June 22, 2025 1:36 AM IST
പുഞ്ചവയൽ: കണ്ണിമല ഫാര്‍മേഴസ് ക്ലബ് ഒന്നാം വാര്‍ഷികം - കാര്‍ഷികം 2025 - ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുഞ്ചവയല്‍ വ്യാപാരഹാളില് നടക്കും. കര്‍ഷക സൗഹൃദസദസ്, കാര്‍ഷിക പഠന പരിപാടി, മികച്ച കര്‍ഷകര്‍ക്ക് ആദരം, ഓര്മ മരം നടീല്‍, നടീല്‍ വസ്തുക്കളുടെ വിതരണം എന്നിവ നടക്കും. ജില്ലാ ആസൂത്രണ സമിതിയംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.ഡി. ജോണ്‍ പവ്വത്ത് അധ്യക്ഷത വഹിക്കും. വാഴൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിമി ഇബ്രാഹിം പഠനപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പഞ്ചായത്തംഗങ്ങളായ പ്രസന്ന ഷിബു, ദിലീഷ് ദിവാകരന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചന് പ്ലാക്കാട്ട്, മാത്യൂസ് പെരുമനങ്ങാട്ട്, സാബു തോമസ് തകടിയേല്‍, കെ.എന്‍. ഷിബു കപ്ലിയില്‍, ലൂയിസ് തോമസ് ഒറവാറന്തറ, ടി.ടി. ആന്റണി തകടിയേല്‍, ജെയ്സണ്‍ മാവുങ്കല്‍, ടി.എസ്. മോഹന്‍ദാസ്, വി.ആര്. സുകുമാരന്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.