ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം: നാലാം പാദത്തിൽ 27,408 കോടി വായ്പ നൽകി
1569214
Sunday, June 22, 2025 1:36 AM IST
കോട്ടയം: 2024-25 സാമ്പത്തിക വർഷത്തിന്റെ മാർച്ച് വരെയുള്ള നാലാം പാദത്തിൽ ജില്ലയിൽ 27,408 കോടി രൂപ ബാങ്കുകൾ ജില്ലയിൽ വായ്പ നൽകിയതായി കോട്ടയം ലീഡ് ബാങ്ക് ആയ എസ്ബിഐയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം. എസ്ബിഐ റീജണൽ മാനേജർ പ്രദീപ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി.
2025-26 വർഷത്തെ ആനുവൽ ക്രെഡിറ്റ് പ്ലാൻ ഫ്രാൻസിസ് ജോർജ് എംപി പ്രകാശനം ചെയ്തു. 11,127 കോടി രൂപ കാർഷിക മേഖലയിലും 4,593 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലും 687 കോടി രൂപ ഇതര മുൻഗണന വയ്പാ മേഖലയിലും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ 40,168 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 73,083 കോടി രൂപയുമാണ്. ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ്, ആർബിഐ എൽഡിഒ എം. മുത്തുകുമാർ, നമ്പാർഡ് ഡിഡിഎം റെജി വർഗീസ്, മിനി സൂസൻ വർഗീസ്, ഡി. അനിൽ എന്നിവർ പ്രസംഗിച്ചു.