സെന്റ് ആന്റണീസ് കോളജില്‍ ഉന്നത വിദ്യാരംഭവും ജ്ഞാനദീപ പ്രോജ്വലനവും
1569217
Sunday, June 22, 2025 1:49 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ ഈ വർഷം ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ച് ഉന്നതവിദ്യാരംഭവും ജ്ഞാനദീപ പ്രോജ്വലനവും നടക്കും.
നാളെ രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. മാർ ജേക്കബ് മുരിക്കന്‍ ജ്ഞാനദീപ പ്രോജ്വലനം നിർവഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേല്‍ അനുഗ്രഹപ്രഭാഷണവും കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും നടത്തും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍മാരായ സുപർണ രാജു, പി.ആര്. രതീഷ്, ബോബി കെ. മാത്യു, പ്രോഗ്രാം ജോയിന്റ് കൺവീനർ അഞ്ജലി ആര്. നായര്‍, റാങ്ക് ജേതാവ് പി.എം. ഗംഗമോള്‍, ഗോപിക സുഭാഷ് എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന മുഴുവൻ വിദ്യാർഥികൾക്കും കത്തിച്ച തിരികൾ മാർ ജേക്കബ് മുരിക്കന്‍ പകർന്നു നൽകും. വിദ്യാഭ്യാസ മേഖലയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യൂക്കേഷണൽ എക്സലൻസ് നേടിയ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിനെ സമ്മേളനത്തിൽ അനുമോദിക്കും. കോളജിലെ പ്രഫഷണൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സ്വർണപ്പതക്കങ്ങൾ വിതരണം ചെയ്യും.
കേന്ദ്രസർക്കാരിന്റെ ഇൻക്യുബേഷൻ സെന്ററും കേരള സർക്കാരിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുമുള്ള ഏക കോളജാണിത്. നാഷണൽ സൈബർ സെക്യൂരിറ്റി ഗവേഷണ കേന്ദ്രവും പ്രവർത്തിച്ചുവരുന്നു. ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ രാജു, പി.ആര്. രതീഷ് , ബോബി കെ. മാത്യു, വകുപ്പ് മേധാവിമാരായ അഞ്ജലി ആര്. നായര്‍, ക്രിസ്റ്റി ജോസ്, ജിനു തോമസ്, ഫാ. ജോസഫ് വഴപ്പനാടി, ഫാ. ജോസഫ് മൈലടിയില്‍, ടോമി ജോസഫ്, സജി സക്കറിയാസ്, ഷിജിമോള്‍ തോമസ്, ജസ്റ്റിന് ജോസ്, ജോസ് ആന്റണി, ബിബിന്‍ പയസ് എന്നിവര്‍ നേതൃത്വം നൽകും.