പിണ്ണാക്കനാട്-പാറത്തോട് റോഡിൽ അപകടങ്ങൾ പതിവായി
1569222
Sunday, June 22, 2025 1:58 AM IST
പിണ്ണാക്കനാട്: പിണ്ണാക്കനാട്-പാറത്തോട് റോഡിൽ അപകടങ്ങൾ തുടർക്കഥയായി. പിണ്ണാക്കനാട് ഓണാനി ഭാഗത്ത് റോഡിൽ രൂപപ്പെട്ട കുഴിയിലും വെള്ളക്കെട്ടിലും വീണ് യാത്രക്കാർക്ക് പരിക്കേറ്റു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആറ് അപകടകങ്ങളാണുണ്ടായത്. അതിൽ എറിയപങ്കും ഇരുചക്ര വാഹനയാത്രക്കാരാണ്. രാത്രിയിലാണ് ഏറെയും അപകടങ്ങൾ ഉണ്ടാകുന്നത്. പാലായിൽനിന്നും ഈരാറ്റുപേട്ടയിൽനിന്നും മുണ്ടക്കയത്തിന് പോകാവുന്ന എളുപ്പ റൂട്ടാണിത്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ അമിതമായ തിരക്കാണ് ഈ റോഡിൽ.
റോഡിലെ കുഴി നികത്തി വെള്ളക്കെട്ട് ഒഴിവാക്കിയില്ലങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പരിസരവാസികൾ പറയുന്നു.