മീനച്ചില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഒപി ബ്ലോക്ക്
1569223
Sunday, June 22, 2025 1:58 AM IST
പാലാ: മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാറിൽ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്തംഗം നളിനി ശ്രീധരന് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പന്തലാനി, ഷിബു പൂവേലില്‍, എ.കെ. ചന്ദ്രമോഹനന്, യുഡിഎഫ് ചെയര്മാന് രാജന് കൊല്ലംപറമ്പില്‍, എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, സതീഷ് ചൊള്ളാനി, എം.പി. കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാണി സി. കാപ്പന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു രണ്ടു ഘട്ടങ്ങളിലായി 1.25 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കളരിയാമ്മാക്കല് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എംഎല്‍എ പറഞ്ഞു.