കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ മാര്‍ സ്ലീവാ മീറ്റ്
1569224
Sunday, June 22, 2025 1:58 AM IST
പാലാ: കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (സിഎന്‍ജിഐ) മാര്‍ സ്ലീവാ മീറ്റ് മാർ സ്ലീവാ മെഡിസിറ്റിയില്‍ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു.
ഐടി ആന്‍ഡ് നഴ്സിംഗ് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കരികുളം, സിഎന്‍ജിഐ രൂപത പ്രസിഡന്റും സിഎസ്എസ്ഡി സൂപ്പര്‍വൈസറുമായ ലിന്‍സി ജോണ്‍സ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് ലിറ്റി വര്‍ഗീസ് എക്സലിംഗ് ഇന്‍ നഴ്സിംഗ് അപ്രോച്ച് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.