അപകടത്തിൽപ്പെട്ട കാറിനു തീപിടിച്ചു
1569230
Sunday, June 22, 2025 1:58 AM IST
വാഴൂർ: ഓടിക്കൊണ്ടിരുന്ന കാർ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ച് തീപിടിച്ചു. തീ പിടിച്ച കാർ വഴിവക്കിലെ മരത്തിലിടിച്ചു നിർത്തി. കാറിനുള്ളിലുണ്ടായിരുന്നവർക്ക് പരിക്കില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുളിക്കൽകവലയിൽ ചങ്ങനാശേരി-വാഴൂർ റോഡിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തുരുത്തി സ്വദേശി ബെന്നി സഞ്ചരിച്ച കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. പിന്നീട് വഴിവക്കിൽ നിന്ന മരത്തിൽ ഇടിപ്പിച്ചാണ് കാർ നിർത്തിയത്. പാമ്പാടിയിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.