ചേലച്ചുവട്ടിൽ പുലി; ഹൈറേഞ്ച് വീണ്ടും ആശങ്കയിൽ
1282583
Thursday, March 30, 2023 10:25 PM IST
ചെറുതോണി: ചേലച്ചുവട് സാന്തോം സ്കൂളിനു സമീപം പുലിയെ കണ്ടതായി യാത്രക്കാർ. ഇന്നലെ പുലർച്ചെ നാലിന് ഇതുവഴി വന്ന ബൈക്കുയാത്രക്കാരായ രണ്ടു യുവാക്കളാണ് പുലിയെ കണ്ടതായി പറയുന്നത്. പെട്രോൾ പമ്പിലെ ജീവനക്കാരനും ഒരു ലോറി ഡ്രൈവറും പുലിയെ കണ്ടതായി പറയുന്നുണ്ട്.
അമ്പലപ്പടിയിലുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ പുലിയുടേതിനു സമാനമായ കാൽപ്പാടുകൾ കണ്ടതും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. നഗരംപാറ റേഞ്ച് ഓഫീസിനു കീഴിലുള്ള വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയാണെന്നു സ്ഥിരീകരിച്ചിട്ടില്ല.