പ്രാ​ർ​ഥനാ​യോ​ഗം നേ​തൃ​ത്വ​പ​രി​ശീ​ല​ന ​ക്യാ​ന്പും അ​വാ​ർ​ഡ് ദാ​ന​വും
Monday, September 25, 2023 10:42 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന പ്രാ​ർ​ഥനാ​യോ​ഗം നേ​തൃ​ത്വ​ പ​രി​ശീ​ല​ന​ക്യാ​ന്പും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥമാ​ക്കി​യ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ക്ക​ലും വ​ണ്ട​ൻ​മേ​ട് സെ​ന്‍റ് തോ​മ​സ് യൂ​ണി​യ​ൻ പ​ള്ളി​യി​ൽ ന​ട​ത്തി. ഇ​ടു​ക്കി ഭ​ദ്രാ​സ​ന​മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​എ​സ്. യൂ​ഹാ​നോ​ൻ റ​ന്പാ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്, കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി പ്രൊ​ഫ​സ​ർ ഫാ. ​ബ്രി​ൻ​സ് മാ​ത്യു അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രീ​ക്ഷ​ക​ളി​ൽ പ്ര​ശ​സ്ത വി​ജ​യം കൈ​വ​രി​ച്ച​വ​രു​ൾ​പ്പ​ടെ നാ​ല്പ​തി​ല​ധി​കം പ്ര​തി​ഭ​ക​ൾ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്താ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.