കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ ദശദിന കാരുണ്യോത്സവം സമാപിച്ചു
1338789
Wednesday, September 27, 2023 11:14 PM IST
ചെറുതോണി: കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വാക്ക് വിത്ത് മദർ തെരേസ എന്ന പേരിൽ നടത്തിയ ദശദിന കാരുണ്യോത്സവം സമാപിച്ചു.
കാരുണ്യോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിലെ അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും ഭക്ഷണവും സമ്മാനങ്ങളും വിതരണം നടത്തുകയും ചെയ്തു. പരിപാടിയുടെ സമാപനം നാരകക്കാനം ദൈവ പരിപാലന ഭവനത്തിൽ നടന്നു.
ദശദിന കാരുണ്യോത്സവത്തിന്റെ സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അഗതിമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്ന ദൈവ പരിപാലന സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സിനെ ബിഷപ് ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ്് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ, നാരകക്കാനം പള്ളി വികാരി ഫാ. തോമസ് നെച്ചുകാട്ട്, ആദർശ് മാത്യു, സെസിൽ ജോസ്, സാബു കുന്നുംപുറം, മിനി ഷാജി, തങ്കച്ചൻ വേമ്പേനി തുടങ്ങിയവർ പ്രസംഗിച്ചു.
ഇരട്ടയാർ, രാജാക്കാട്, തോപ്രാംകുടി, മുരിക്കാശേരി, മുളകുവള്ളി, ഭൂമിയാകുളം, വാഴത്തോപ്പ്, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കാരുണ്യോത്സവ പരിപാടികൾക്ക് ടിറ്റോ കൂനമ്മാക്കൽ, ജയ്സൺ ജോസ്, അരുൺ തോമസ്, ലിബിൻ കുഴിഞ്ഞാലിക്കുന്നേൽ, ഷൈജു നാരകക്കാനം തുടങ്ങിയവർ നേതൃത്വം നൽകി.