പ്ലാറ്റിനം ജൂബിലി യുവജന സംഗമം നവ്യാനുഭവമായി
1415693
Thursday, April 11, 2024 3:33 AM IST
മൂലമറ്റം: സെന്റ് ജോർജ് ഫൊറോനപള്ളി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തിയ യുവജന സംഗമം നവ്യാനുഭവമായി. ഫാ.ജീമോൻ പനച്ചിക്കൽക്കരോട്ട് യുവജന ശാക്തീകരണം ലക്ഷ്യമിട്ട് ബോധവത്കരണ ക്ലാസിനും ഗ്രൂപ്പ് ചർച്ചകൾക്കും നേതൃത്വം നൽകി. എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
വികാരി ഫാ. കുര്യൻ കാലായിൽ യുവജന സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ടെസി കുഴിഞ്ഞാലിൽ, ഡയറക്ടർ ഫാ. തോമസ് താന്നിമലയിൽ, ലെന ഐസക്ക് എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.
വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയ്ക്കു ശേഷം ജൂബിലി സ്മാരകമായി നിർമിച്ച ചാപ്പലിന്റെയും സ്നേഹവീടിന്റെയും വെഞ്ചരിപ്പ് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഫാ. ജോർജ് ഐക്കരമറ്റം പങ്കെടുത്തു.