പ്രതിഷേധ ജ്വാലയിൽ ആളിപ്പടർന്ന്
1580326
Thursday, July 31, 2025 11:43 PM IST
കന്യാസ്ത്രീകളെ ജയിലടച്ച സംഭവം, കുമളിയിൽ പ്രതിഷേധ മാർച്ച്
കുമളി: ചത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് അണക്കര, കുമളി ഫെറോനകളുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം കുമളിയിൽ പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി.
ഹോളിഡേ ഹോം പരിസരത്തുനിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം കുമളി ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു.
അണക്കര സെന്റ് തോമസ് ഫെറോന പള്ളി വികാരി ഫാ. ജേക്കബ് പീടികയിൽ, കുമളി സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കല്ലറക്കൽ എന്നിവർ നേതൃത്വം നൽകി.
വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു.
കന്പംമെട്ട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് തെരുവംകുന്നേൽ, അഡ്വ. നീനു പുത്തൻപുരയ്ക്കൽ, ദിലൻ കോഴിമല, അക്സാ ജോയി പറന്പകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.