ക​ട്ട​പ്പ​ന: മെ​ത്താം​ഫെ​റ്റാ​മി​നും ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​ര​ട്ട​യാ​ര്‍ നാ​ങ്കു​തൊ​ട്ടി ഇ​ല​ഞ്ഞി​ക്ക​ല്‍ അ​ഖി​ല്‍ ബി​ജു(28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 2.200 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നും ഒ​രു ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ​ഫ്. അ​തു​ല്‍ ലോ​ന​നും സം​ഘ​വും ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ല്‍​നി​ന്നാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ബി. ​രാ​ജ്കു​മാ​ര്‍, ജി. ​സ​ജി​മോ​ന്‍ തു​ണ്ട​ത്തി​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്രി​ന്‍​സ് ഏ​ബ്ര​ഹാം, ടി.​എ. അ​നീ​ഷ് , എ​സ്. ​ശ്രീ​കു​മാ​ര്‍ , സി​ഇ​ഒ​മാ​രാ​യ എം.​സി. സാ​ബു​മോ​ന്‍, റോ​ണി ആ​ന്‍റ​ണി, വി.​എം. അ​ജേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.