നേര്യമംഗലം-വാളറ റോഡ്: കോതമംഗലം രൂപതയിലെ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും
1579797
Tuesday, July 29, 2025 11:45 PM IST
കോതമംഗലം: ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡിന്റെ നിർമാണം തടസപ്പെടാൻ ഇടയായ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച്, കോതമംഗലം രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 31ന് നേര്യമംഗലത്ത് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11.30നു നേര്യമംഗലം ആവോലിച്ചാൽ ജംഗ്ഷനിൽ നിന്നും നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കാണ് മാർച്ച് നടത്തുന്നത്. വിവിധ സംഘടനാ ഭാരവാഹികൾ യോഗത്തിൽ പ്രസംഗിക്കും.
സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകട ഭീഷണിയുള്ളതും നിരവധി വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നതും വലിയ തോതിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നതുമായ വീതികുറഞ്ഞ പാതയുടെ നിർമാണം തടസപ്പെടുത്തുന്നതിനു നടത്തിയ ആസൂത്രിത നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നു അധികൃതർ പറഞ്ഞു. റോഡിന് ഇരുഭാഗത്തുമുള്ള സ്ഥലം വനഭൂമിയാണെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ട് നൽകിയതും വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തെ നിഷ്ക്രിയത്വവും പ്രതിഷേധാർഹമാണെന്ന് സംഘടനാ ഭാരവാഹികൾ കുറ്റപ്പെടുത്തി.