സ്വകാര്യ ബസിൽനിന്ന് സ്കൂൾ വിദ്യാർഥിയെ റോഡിൽ ഇറക്കിവിട്ടതായി പരാതി
1580194
Thursday, July 31, 2025 6:38 AM IST
കുഞ്ചിത്തണ്ണി: സ്വകാര്യ ബസിൽനിന്ന് സ്കൂൾ വിദ്യാർഥിയെ റോഡിൽ ഇറക്കിവിട്ടതായി പരാതി. ചൊവ്വാഴ്ച രാവിലെ 8.50ന് ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് - ഇരുപതേക്കർ റോഡിലാണ് സംഭവം നടന്നത്.
രാവിലെ 8.50ന് ഇരുപതേക്കറിൽനിന്ന് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലേക്കു പോകുന്നതിനായി ബസിൽ കയറിയ വിദ്യാർഥിയുടെ ബാഗ് ലാറ്റിൻ പള്ളിക്ക് സമീപം ബസിൽനിന്ന് താഴേക്കുവീണു. യാത്രക്കാർ പറഞ്ഞതനുസരിച്ച് ഡ്രൈവർ ബസ് നിർത്തി. ബാഗ് എടുക്കുവാൻ വിദ്യാർഥി റോഡിലേക്ക് ഇറങ്ങിയപ്പോൾ ബസ് വിട്ടുപോകുകയായിരുന്നു.
വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും വഴിയിൽ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്ക് എതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും സ്കൂൾ പിടിഎയും ആവശ്യപ്പെട്ടു.