എച്ച്ഡിഎസ് കൗണ്‍സലിംഗ് ട്രെയിനിംഗ് പ്രോഗ്രാം
1579799
Tuesday, July 29, 2025 11:45 PM IST
കരിന്പൻ: ഇടുക്കി രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി, കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർലി ഇന്റർവെൻഷൻ കൗണ്‍സലിംഗ് ട്രെയിനിംഗ് പ്രോഗ്രാമും ഹെൽപ്പ് ഡെസ്ക് രൂപീകരണവും നടത്തി. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നുകളുടെ ഉപയോഗം ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം കേരള സോഷ്യൽ സർവിസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ നിർവഹിച്ചു.
തുടർന്നു നടന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സലിംഗ് പരിശീലന പരിപാടിയിൽ എക്സൈസ് വിമുക്തി നോഡൽ ഓഫീസർ എം.സി. സാബുമോൻ, പൈങ്കുളം എസ്എച്ച് ഹോസ്പിറ്റൽ പിആർഒ അരുണ്‍ ജോർജ് തോമസ്, സജീവം ആന്റി ഡ്രഗ് കാന്പയിൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സജോ ജോയി തുടങ്ങിയവർ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർ സിബി തോമസ് സ്വാഗതവും സജീവം രൂപത കോ-ഓർഡിനേറ്റർ എബിൻ തോമസ് നന്ദിയും പറഞ്ഞു. വരാപ്പുഴ, പാല എന്നീ സോഷ്യൽ സർവീസ് സൊസൈറ്റികളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.