കട്ടപ്പന-പുളിയന്മല റോഡിലെ ഗര്‍ത്തങ്ങള്‍ അപകടഭീഷണി
1579803
Tuesday, July 29, 2025 11:45 PM IST
കട്ടപ്പന: തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയില്‍ കട്ടപ്പന- പുളിയന്മല റൂട്ടിലെ കുഴികള്‍ വാഹനയാത്ര ദുഷ്കരമാക്കുന്നു. വാഹനങ്ങള്‍ കുഴികളില്‍ പതിച്ച് അപകടങ്ങളും പതിവായി. നിരവധി ഹെയര്‍പിന്‍ വളവുകളുള്ള പാതയില്‍ പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഓടയില്ലാത്തതിനാല്‍ മഴവെള്ളം കുത്തിയൊലിച്ചാണ് ടാറിംഗ് തകര്‍ന്നത്.
ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും വാഹനയാത്രികരെ ബുദ്ധിമുട്ടിക്കുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം ദൃശ്യമാകില്ല. കുഴികളില്‍ പതിച്ച് നിരവധി വാഹനങ്ങളാണ് ഏതാനും മാസങ്ങള്‍ക്കിടെ അപകടത്തില്‍പ്പെട്ടത്.കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി നടത്താന്‍ പിഡബ്ല്യു നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.