പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
1579559
Tuesday, July 29, 2025 12:22 AM IST
ചക്കുപള്ളം: ചക്കുപള്ളം പഞ്ചായത്ത് ഒന്നാം വാർഡിൽ ആനവിലാസത്ത് സാബു വെട്ടിക്കലിന്റെ പുരയിടത്തിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ മഴയിൽ പൂർണമായും തകർന്ന് വീട് അപകടവസ്ഥയിലായി.
വീട്ടിലേക്ക് കയറാൻ ഇപ്പോൾ വഴിയില്ലാതായി. അയൽവാസിയുടെ പുരയിടത്തിലൂടെയാണ് സാബുവും കുടുംബവും വീട്ടിലെത്തുന്നത്. സാബുവിന് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
വീടിന്റെ മുൻഭാഗംകൂടി തകർന്നു വീഴുന്ന അവസ്ഥയിലാണ്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.