യൂത്ത് ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
1580330
Thursday, July 31, 2025 11:43 PM IST
തൊടുപുഴ: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ടിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ വായ്മൂടിക്കെട്ടി പ്രതിഷേധം നടത്തി.
കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോബി പൊന്നാട്ട്, ബേബിച്ചൻ കൊച്ചുകരൂർ, ടോമിച്ചൻ മുണ്ടുപാലം, ബ്ലെസി ഉറുന്പാട്ട്, ഷാജി അറയ്ക്കൽ, പി.കെ. സലിം, ജസ്റ്റിൻ ചെന്പകത്തിനാൽ, റിജോമോൻ തോമസ്, സന്തു ടോമി കാടൻങ്കാവിൽ, ജോർജ് ജയിംസ്, അഡ്വ. ജെറിൻ കാരിശേരി, ജെൻസ് നിരപ്പേൽ, ബോബു ആന്റണി, ഷാജി മുതുകുളം തുടങ്ങിയവർ പ്രസംഗിച്ചു.