കേരള കോണ്ഗ്രസ് പ്രതിഷേധ ജ്വാല തെളിച്ചു
1580327
Thursday, July 31, 2025 11:43 PM IST
തൊടുപുഴ: ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കുക, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുക, ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ജ്വാല തെളിച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, എം.ടി. ജോണി എന്നിവർ പ്രസംഗിച്ചു.