എംബിഎ കോഴ്സിന് തുടക്കമായി
1580336
Thursday, July 31, 2025 11:43 PM IST
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജി ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടറും ബിസിനസ് മാനേജ്മെന്റ് അസോസിയേറ്റ് പ്രഫസറുമായ ഡോ. ഹരീഷ് എൻ. രാമനാഥൻ ഉദ്ഘാടനം ചെയ്തു.
ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കല്ലറയ്ക്കൽ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സോണിയ എലിസബത്ത് തോമസ്, ബാച്ച് കോ-ഓർഡിനേറ്റർ ലിസ ജോസ് എന്നിവർ പ്രസംഗിച്ചു.