പ്രതിഷേധ പ്രകടനം നടത്തി
1580186
Thursday, July 31, 2025 6:38 AM IST
മുട്ടം: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.കെ. ബിജു ഉദ്ഘാടനം ചെയ്തു. ബേബി വണ്ടനാനി, അരുണ്‍ ചെറിയാൻ പൂച്ചക്കുഴി, എൻ.കെ. അജി, സൂരജ് പുളിക്കൽ, മൈക്കിൾ പുരയിടം, ബീന ജോർജ്, ജോബിസ് ജോസ് എന്നിവർ പ്രസംഗിച്ചു.