അറക്കുളത്ത് പഞ്ചായത്തംഗങ്ങൾ റോഡ് ഉപരോധിച്ചു
1579561
Tuesday, July 29, 2025 12:22 AM IST
മൂലമറ്റം: ചാത്തൻപാറ വ്യൂ പോയിന്റിൽ സുരക്ഷാസംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അറക്കുളത്ത് പഞ്ചായത്തംഗങ്ങൾ റോഡ് ഉപരോധിച്ചു. പഞ്ചായത്തംഗങ്ങളായ ഉഷ ഗോപിനാഥ്, ഓമന ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലാണ് വഴിതടയൽ നടത്തിയത്. സമരത്തിനിടെ അതുവഴിയെത്തിയ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ പഞ്ചായത്തംഗങ്ങൾ വിവരങ്ങൾ ധരിപ്പിച്ചു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി.
സമരം ചെയ്തവരെ കാഞ്ഞാർ എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി. കെപിസിസി മെംബർ ജോയി തോമസ്, ഇമ്മാനുവേൽ സൈമണ്‍, ടോമി പാലക്കൽ, സണ്ണി തളികപ്പറന്പിൽ, സിബി നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.