മൂന്നാർ ക്രിസ്ത്യൻ അസോസിയേഷന് പ്രതിഷേധിച്ചു
1579796
Tuesday, July 29, 2025 11:45 PM IST
മൂന്നാർ: മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മലയാളികളായ രണ്ടു കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ മെഴുകുതിരി കൂട്ടായ്മ സംഘടിപ്പിച്ചു.
മൂന്നാറിലെ ക്രിസ്തീയ സഭകളുടെ ഏകോപന വേദിയായ മൂന്നാർ ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മതേതരമൂല്യങ്ങൾ അട്ടിമറിച്ചും ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചും ക്രിസ്ത്യാനികൾക്ക് എതിരേ നടക്കുന്ന പീഡനങ്ങൾ അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും യാതൊരുവിധ അടിസ്ഥാനവുമില്ലാതെയാണ് കന്യാസത്രീകളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പ്രതിഷേധ കൂട്ടായ്മ വ്യക്തമാക്കി.
മെഴുകുതിരി തെളിച്ചുപിടിച്ച് പ്രാർഥനകളുമായി വിശ്വാസികൾ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുന്നാർ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മൂന്നാർ മൗണ്ട് കാർമൽ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. നിറ്റിൻ ബോസ്, ഡോ. മോഹൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കോ-ഓർഡിനേറ്റർ ജി. സോജൻ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.