ഉടുമ്പന്‍ചോല താലൂക്ക് വ്യാപാരി തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം പുനഃരാരംഭിച്ചു
1580334
Thursday, July 31, 2025 11:43 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്ക് വ്യാപാരി തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിച്ചു.
27 വര്‍ഷമായി നെടുങ്കണ്ടം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം പ്രളയ-കോവിഡ് കാലത്ത് പ്രതിസന്ധിയിലാകുകയും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാര്‍ പ്രസിഡന്റായ പുതിയ ഭരണ സമിതി ചുമതലയേറ്റതോടെ സൊസൈറ്റി പുനരാരംഭിക്കുകയായിരുന്നു. വ്യാപാര മേഖലയും വ്യാപാര തൊഴില്‍ മേഖലയും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് സൊസൈറ്റി നടപ്പിലാക്കുന്നത്.
ഒപ്പം ചെറുകിട വനിതാ സംരംഭങ്ങള്‍, വ്യവസായ യൂണിറ്റുകള്‍ എന്നിവയ്ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുനല്‍കുമെന്നും വിവിധ ധനകാര്യ സേവനങ്ങള്‍ നല്‍കുമെന്നും പ്രസിഡന്റ് ധനേഷ് കുമാര്‍, ഓണററി സെക്രട്ടറി എ.എസ്. ഷമീല്‍, ബോര്‍ഡ് അംഗങ്ങളായ ഇ.എം. നിഷാന്‍, നെകില് പരിവര്‍ത്തനമേട്, സിജു തനിമ, ഷാജി കുറ്റിത്താട്ട് എന്നിവര്‍ അറിയിച്ചു.