ദേശീയപാത ഉപരോധിച്ചു
1579801
Tuesday, July 29, 2025 11:45 PM IST
അടിമാലി: ദേശീയപാത -85ലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അടിമാലി ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിച്ചു. ലീഗ് ഹൗസില്‍നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഇരുമ്പുപാലം ടൗണില്‍ വഴി തടഞ്ഞു. ഉപരോധ സമരം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം ഉദ്ഘാടനം ചെയ്തു.
റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധസമരത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍ ആനച്ചാല്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സിയാദ്, ടി.കെ. നവാസ്, എം.ബി. സൈനുദീന്‍, വി.എം. റസാഖ്, കെ.എസ്. അബ്ദുള്‍ കലാം, അനസ് ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.