ഉച്ചഭക്ഷണത്തിന് അരിയില്ല: കാലിച്ചാക്ക് സമരവുമായി കെപിഎസ്ടിഎ
1579562
Tuesday, July 29, 2025 12:22 AM IST
തൊടുപുഴ: സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരി മാസാവസാനമായിട്ടും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ കാലിച്ചാക്കുമായി സമരം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽനിന്ന് അരി വാങ്ങിയാണ് പല സ്കൂളുകളും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതെന്നും അടിയന്തരമായി നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിർവാഹകസമിതി അംഗം ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനിൽ ടി. തോമസ്, ജില്ലാ ട്രഷറർ ഷിന്റോ ജോർജ്, സംസ്ഥാന കൗണ്‍സലർ സജി മാത്യു, ബിജു ഐസക്, ജിബിൻ ജോസഫ്, ദീപു ജോസ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.