ജനവാസ മേഖലയിൽ കാട്ടുകൊന്പനിറങ്ങി
1580198
Thursday, July 31, 2025 6:38 AM IST
മൂന്നാർ: ജനവാസ മേഖലയിൽ എത്തിയ കാട്ടുകൊന്പൻ പ്രദേശത്ത് ഭീഷണി ഉയർത്തുന്നു. മൂന്നാർ സെവൻമല എസ്റ്റേറ്റ് ഒറ്റപ്പാറ ഡിവിഷനിൽ എത്തിയ ഗണേഷൻ എന്ന കാട്ടുകൊന്പനാണ് ജനങ്ങളിൽ പരിഭ്രാന്തി ഉയർത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയോടെ എത്തിയ കാട്ടാന വീടുകൾക്കു സമീപം നിലയുറപ്പിച്ചതോടെ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാനായില്ല. ആന കാട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് തൊഴിലാളികൾ ആശ്വാസത്തോടെ വീടിനു പുറത്തിറങ്ങിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെവൻമല, ലക്ഷ്മി എസ്റ്റേറ്റേറ്റുകളിൽ ചുറ്റിത്തിരിയുന്ന കാട്ടാന പ്രദേശത്ത് വലിയ ഭീഷണിയായി മാറുകയാണ്. ആനയെ ഉൾവനത്തിലേക്ക് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.