പ്രതിഷേധ മാർച്ച്
1580193
Thursday, July 31, 2025 6:38 AM IST
മുരിക്കാശേരി: വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകമാർച്ച് നടത്തിയ കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂസ് മാത്യൂസിനെയും കർഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെയും ക്രൂരമായി മർദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷക കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിമുരിക്കാശേരി ടൗണിൽ മാർച്ച് സംഘടിപ്പിച്ചു. മുരിക്കാശേരി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ടൗണ്‍ ചുറ്റി സെന്റർ ജംഗ്ഷനിൽ സമാപിച്ചു.