കുടുംബ സുരക്ഷാനിധി വിതരണോദ്ഘാടനം
1580338
Thursday, July 31, 2025 11:43 PM IST
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷാ നിധിയുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ അധ്യക്ഷത വഹിച്ചു. കാരുണ്യം പദ്ധതിയിൽ അംഗമായ മരണമടഞ്ഞ മൂന്നുപേരുടെ കുടുംബങ്ങൾക്ക് ആറര ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണവും കളക്ടർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേലിനെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ട്രെഡേഴ്സ് വെൽഫയർ സൊസൈറ്റി ചെയർമാൻ ഡയസ് പുല്ലൻ, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ , ട്രഷറർ ആർ. രമേശ്, പി.എം. ബേബി, കെ.ആർ. വിനോദ്, തങ്കച്ചൻ കോട്ടയ്ക്കകം, സിബി കൊച്ചുവള്ളാട്ട്, സി.കെ. ബാബുലാൽ, എം.കെ. തോമസ്, ഷിബു തോമസ്, റോയ് വർഗീസ്, ടി.സി. രാജു തരണിയിൽ എന്നിവർ പ്രസംഗിച്ചു.