സ്നേഹമന്ദിരം അന്തേവാസി അന്തരിച്ചു
1580185
Thursday, July 31, 2025 6:38 AM IST
മുരിക്കാശേരി: പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസി മേരി (60) അന്തരിച്ചു. 20 വർഷത്തോളമായി സ്നേഹമന്ദിരത്തിലാണ് മേരി താമസിച്ചുവന്നിരുന്നത്. മാനസിക വെല്ലുവിളി അനുഭവിക്കുന്ന മേരിയെ കോട്ടയം നവജീവനിൽനിന്നാണ് സ്നേഹമന്ദിരത്തിലെത്തിച്ചത്.
മൃതദേഹം സ്നേഹമന്ദിരത്തിലെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ പരിചയമുള്ളവരോ ഉണ്ടെങ്കിൽ സ്നേഹമന്ദിരവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ വി.സി. രാജു അറിയിച്ചു. ഫോൺ: 9447463933, 9744287214.