ദേശീയപാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതം
1579795
Tuesday, July 29, 2025 11:45 PM IST
വണ്ടിപ്പെരിയാർ: കൊട്ടാരക്കര - ദിണ്ഡികൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ കക്കിക്കവല മുതൽ ചുരക്കളം ആശുപത്രിയിവരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാത്രികാലങ്ങളിൽ ഇതുവഴി കടന്നുപോകുന്ന ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ദേശീയപാതയിലെ ഓട വൃത്തിയാക്കാത്തതാണ് പ്രധാന കാരണം. ഓടയിൽ കാടും മണ്ണും മൂടി ഒരു മഴ പെയ്താൽ ഉടൻതന്നെ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് നാട്ടുകാരും വാഹന യാത്രക്കാരും ടാക്സി തൊഴിലാളികളും ആവശ്യപ്പെട്ടു.