ഗസറ്റഡ് ജീവനക്കാർ മാർച്ചും ധർണയും നടത്തി
1580337
Thursday, July 31, 2025 11:43 PM IST
തൊടുപുഴ: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, മുഴുവൻ ജവീനക്കാർക്കും ഒപിഎസ് പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഒഎയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി.
തൊടുപുഴയിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടി.ജി. രാജീവ്, ഷെല്ലി ജയിംസ്, വി.എസ്. സൂരജ് എന്നിവർ പ്രസംഗിച്ചു. ചെറുതോണിയിൽ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സി.എസ്. മഹേഷ്, പി.കെ. സതീഷ് കുമാർ, പി.എസ്. വിശാഖ് എന്നിവർ പ്രസംഗിച്ചു.