പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കി
1580192
Thursday, July 31, 2025 6:38 AM IST
തൊടുപുഴ: പുഴയിൽ വൻതോതിൽ മാലിന്യം ഒഴുക്കി. തൊടുപുഴയാറിന്റെ കൈവഴിയായ ഉറുന്പിൽപാലം തോട്ടിലാണ് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയത്. മീൻപെട്ടികളും കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉത്പന്നങ്ങളും മടങ്ങിയ മാലിന്യമാണ് വലിയ തോതിൽ തോട്ടിലേക്ക് ഒഴുക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത് മഴയിൽ തോട്ടിൽ അടിഞ്ഞുകൂടിയ മലിന വസ്തുക്കളാണ് ഒഴുക്കിയതെന്നാണ് സൂചന. ഇവ ഒഴുകി തൊടുപുഴയാറ്റിലേക്ക് എത്തിയത്. നൂറുകണക്കിന് ആളുകൾ പുഴയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ പുഴയിൽ മാലിന്യം ഒഴുക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചത്.