മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിക്കും
1579558
Tuesday, July 29, 2025 12:22 AM IST
അടിമാലി: ദേശീയപാത -85ലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് അടിമാലി ഇരുമ്പുപാലത്ത് ദേശീയപാത ഉപരോധിക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ഉപരോധസമരത്തിൽ ലീഗ് ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ദേശീയപാത സംരക്ഷണസമിതി 31ന് ആഹ്വാനം ചെയ്തിട്ടുള്ള താലൂക്ക് ഹര്‍ത്താലിനും ലോംഗ് മാര്‍ച്ചിനും മുസ്ലിം ലീഗ് പിന്തുണ നല്‍കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍ ആനച്ചാല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. സൈനുദീന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ. യൂനുസ്, ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.എം. സിദ്ദിഖ്,നിയോജകമണ്ഡലം ട്രഷറര്‍ അനസ് ഇബ്രാഹിം, ജില്ലാ കൗണ്‍സില്‍ മെംബര്‍ ജെ.ബി.എം. അന്‍സാര്‍ എന്നിവര്‍ അറിയിച്ചു.