വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം ഇന്ന് തൊടുപുഴയില്‍
1579555
Tuesday, July 29, 2025 12:22 AM IST
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വാര്‍ഷിക പൊതുയോഗവും കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണവും ഇന്നു തൊടുപുഴയില്‍ നടക്കുമെന്ന് സംഘടനാ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം സംഘടനാ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വഹിക്കും. വ്യാപാരികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിക്കും. മരണമടഞ്ഞ 26 പേരില്‍ 22 പേര്‍ക്കുള്ള സഹായം ഈ പദ്ധതി പ്രകാരം കൊടുത്തുകഴിഞ്ഞു. ബാക്കിയുള്ള നാലുപേരുടെ കുടുംബാംഗങ്ങള്‍ക്ക് ആറര ലക്ഷം രൂപ വീതം 26 ലക്ഷം രൂപ യോഗത്തില്‍ ജില്ലാ കളക്ടര്‍ കൈമാറും. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്മാന് ഡയസ് പുല്ലന് ആമുഖപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേലിനെ യോഗത്തില്‍ ആദരിക്കും. ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ ട്രഷറര്‍ ആര്. രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്. വിനോദ്, വൈസ് പ്രസിഡന്റ് തങ്കച്ചന് കോട്ടക്കകം തുടങ്ങിയവർ പ്രസംഗിക്കുമെന്ന് നേതാക്കൾ അറിയിച്ചു.