യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
1579548
Tuesday, July 29, 2025 12:22 AM IST
കരിമണ്ണൂർ: ഭാര്യാ സഹോദരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. തൊമ്മൻകുത്ത് മാവുങ്കൽ സന്തോഷ് (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 1.30ന് മുളപ്പുറം സ്കൂളിന് സമീപത്തെ ഭാര്യാവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാ സഹോദരൻ അജോ (30)യെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
എസ്ഐ അരുണ്‍ സി. ഗോവിന്ദ്, സിപിഒ അൻസാർ അലിയാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.