അതിക്രമം അവസാനിപ്പിക്കണം: അപു ജോണ് ജോസഫ്
1579549
Tuesday, July 29, 2025 12:22 AM IST
മുട്ടം: മതന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്. ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ ജയിലിലടച്ച നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സന്തു ടോമി കാടൻകാവിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലയിസ് ജി. വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. ക്ലമന്റ് ഇമ്മാനുവൽ, കെ.ടി. അഗസ്റ്റിൻ, ജെയ്സ് ജോണ്, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, അജോ പ്ലാക്കൂട്ടം, അഡ്വ. ജെറിൻ കാരിശേരിയിൽ, വിഷ്ണു സജി, സിറിൽ വയലിൽക്കുന്നേൽ, സിബി പൂവേലിൽ എന്നിവർ പ്രസംഗിച്ചു.