ചമ്പന്നൂരിലെ തരിശ് ഭൂമിയില്‍ കുട്ടനാടന്‍ കൃഷി
1338389
Tuesday, September 26, 2023 12:51 AM IST
അങ്കമാലി: നഗരസഭയില്‍ ചമ്പന്നൂര്‍ 28-ാം വാര്‍ഡില്‍ 100 ഏക്കര്‍ തരിശ് പാടശേഖരങ്ങള്‍ കുട്ടനാടന്‍ രീതിയില്‍ കൃഷി ചെയ്യാൻ ധാരണയിലെത്തി. നൂറുമേനി വിളവ് ലഭിക്കുമെന്ന പഠനത്തിന്റെ പിന്‍ബലത്തിലാണ് കുട്ടനാടന്‍ കൃഷി രീതിയിൽ കൃഷിയിറക്കുന്നത്. അങ്കമാലി നഗരസഭ ചെയര്മാന് മാത്യു തോമസ്, വൈസ് ചെയര്‍പേഴ്സണ്‍ റീത്താ പോള്‍, ബാസ്റ്റിന് ഡി. പാറയ്ക്കല്‍, ഷൈനി മാര്ട്ടിന്, ഓമനക്കുട്ടന്, ടോമി, ടി.വൈ.ഏലിയാസ്, സന്ദീപ് ശങ്കര്‍, പോള്‍ ഡേവിസ്, ജെബിന് ജേക്കബ്, പിന്‍ഷോ പൗലോസ്, സി.കെ.വര്‍ഗീസ്, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.