മ​ര​ത്തി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ര​ക്ഷി​ച്ചു
Friday, September 6, 2024 4:09 AM IST
തൃ​പ്പൂ​ണി​ത്തു​റ: കു​രു​മു​ള​ക് പ​റി​ക്കാ​ൻ ക​യ​റി മ​ര​ത്തി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു. റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ്ന് സ​മീ​പം വീ​ടി​നോ​ട് ചേ​ർ​ന്ന മാ​വി​ൽ പ​ട​ർ​ന്നു ക​യ​റി​യ കു​രു​മു​ള​ക് പ​റി​ക്കാ​ൻ ക​യ​റി​യ ക​ളി​പ്പ​റ​മ്പി​ൽ പൗ​ലോ​സ് (87) ആ​ണ് തി​രി​ച്ചിറ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം 20 അ​ടി​യോ​ളം മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ തൃ​പ്പൂ​ണി​ത്തു​റ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ എ​സ്എ​ഫ്ആ​ർ​ഒ ജ​യ​കു​മാ​ർ, എ​ഫ്ആ​ർ​ഒ​മാ​രാ​യ എം.​ജി. ദി​ൻ​ക​ർ, വി.​എ. വി​ഷ്‌​ണു എ​ന്നി​വ​ർ റോ​പ്പി​ന്‍റെ​യും നെ​റ്റി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ ഏ​റെ പ​ണി​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തെ മ​ര​ത്തി​ൽ നി​ന്നും താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.


സേ​നാം​ഗ​ങ്ങ​ളാ​യ എ​ഫ്.​ആ​ർ.​ഒ മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, എ.​ജി. ജി​തി​ൻ, ഡി. ​മ​ഹേ​ഷ്‌, എ​ച്ച്.​ജി. ബാ​ബു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.