മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്തു​രാ​ജ് ഇ​ട​വ​ക​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം
Friday, October 7, 2022 1:18 AM IST
വേ​ലൂ​ർ: വേ​ലൂ​ർ ഫൊ​റോ​ന ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​യു​ടെ 2022 ക​ലാ മ​ത്സ​ര​ങ്ങ​ൾ വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​സ് കി​രീ​ടം മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്തു​രാ​ജ് ഇ​ട​വ​ക​യും ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​വും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി കി​രാ​ലൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​വും സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ജൂ​നി​യ​ർ സി​എ​ൽ​സി ചാ​ന്പ്യ​ൻ​സാ​യി വേ​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​വും അ​ൾ​ത്താ​ര സം​ഘം, തി​രു​ബാ​ല​സ​ഖ്യം ചാ​ന്പ്യ​ൻ​സ് മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ​ത്തി​നും ല​ഭി​ച്ചു. 400ൽ ​കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ 40 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.