അവർ വരുവോളം കാത്തുനിന്നു...! പ​ഴ്സ് ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ച് മിടുക്കികൾ
Friday, December 9, 2022 12:55 AM IST
അ​ന്തി​ക്കാ​ട്: പ​ണ​വും ചെ​ക്കും എടിഎം ​കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ടു​മടങ്ങു​ന്ന പ​ഴ്സ് റോ​ഡി​ൽ കി​ട​ക്കു​ന്ന​തുക​ണ്ട് അ​തെ​ടു​ക്കാ​ൻ പേ​ടി​ച്ച് ഉ​ട​മ തി​രി​ച്ചുവ​രു​ന്ന​തു​വ​രെ റോ​ഡി​ൽ കാ​ത്തുനി​ന്ന് പ​ഴ്സ് ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് സ​ഹോ​ദ​രി​ക​ളാ​യ മി​ടു​ക്കി​ക​ൾ.​

അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി നി​സാ​ർ ബു​സ്ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഐ​ഷ​ ത​യ്ബ (9), നൂ​റുൽ ഐ​ൻ (6) എ​ന്നി​വ​രാ​ണ് ഈ ​മി​ടു​ക്കി​ക​ൾ.

അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​യും ഭാ​ര​തീ​യ മെ​ഡി​ക്ക​ൽ ആ​ൻഡ് റെ​പ്പ​ർ​സെൻ​​റ്റീ​വ്സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജ് കു​റ്റി​പ്പ​റ​ന്പി​ലി​ന്‍റെ പ​ഴ്സാ​ണ് റോ​ഡി​ൽ വീ​ണു പോ​യ​ത്. മ​നോ​ജി​ന്‍റെ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ ബാ​ല​യെ സ്കൂ​ളി​ൽ വി​ടാ​ൻ ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ഴ്സ് വീ​ണ​ത്.

ഈ ​സ​മ​യം ഇ​തുവ​ഴി സ്കൂ​ളി​ലേ​ക്കു ന​ട​ന്നുവ​രി​ക​യാ​യി​രു​ന്ന സ​ഹോ​ദ​രി​ക​ൾ പ​ഴ്സ് വീ​ഴു​ന്ന​ത് ക​ണ്ടെങ്കി​ലും അ​തെ​ടു​ക്കാ​ൻ ഇ​രു​വ​രും പേ​ടി മൂ​ലം ത​യാ​റാ​യി​ല്ല. മ​നോ​ജ് മ​ക​ളെ സ്കൂ​ളി​ൽ വി​ട്ടു തി​രി​കെ വ​രു​ന്ന​തുവ​രെ​യും ഐ​ഷ ത​യ്ബ​യും നൂ​റു​ൽ ഐ​നും പ​ഴ്സി​ന് കാ​വ​ൽ നി​ന്ന് ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​ങ്ങ​ൾ പ​ഠി​ക്കു​ന്ന കെജിഎം ​എ​ൽപി ​സ്കൂളി​ലേ​ക്ക് പോ​യ​ത്.

ഇ​രു​വ​രെ​യും യു​വ​ധാ​ര അ​ന്തി​ക്കാ​ടി​ന്‍റേ​യും അ​ന്തി​ക്കാ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ആ​ദ​രി​ക്കും.