പോപ്പ് പോള്‍ മേഴ്സി ഹോമില്‍ അധ്യയന വര്‍ഷാരംഭം
1338134
Monday, September 25, 2023 1:28 AM IST
പെരിങ്ങണ്ടൂര്‍: പോപ്പ് പോള്‍ മേഴ്സി ഹോമില്‍ ബിഎഡ്, ഡിപ്ലോമ കോഴ്സുകളുടെ അധ്യയന വര്‍ഷത്തിന്റെയും കോളജ് യൂണിയന്റെയും ഉദ്ഘാടനം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര നിര്‍വഹിച്ചു. വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്മാന് പി.എന്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി എഇഒ ബുഷ്റ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് അന്തിക്കാട്ട്, കൗണ്‍സിലര്‍ മധു അമ്പലപുരം, സ്റ്റാഫ് സെക്രട്ടറി ശില്പ, കോളജ് യൂണിയന് ചെയര്മാന് ജിന്‍സി, സെക്രട്ടറി ഏബ എന്നിവര്‍ പ്രസംഗിച്ചു. ടീച്ചര്‍ ട്രെയിനീസിന്റെയും മേഴ്സിഹോം കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.