12 ആ​ദി​വാ​സി​ കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​ത്തു​പാ​റ​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ചു
Wednesday, September 27, 2023 1:58 AM IST
അ​തി​ര​പ്പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​ത്തു​പാ​റ​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന 12 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​ത്തു​പാ​റ​യി​ൽ​ത​ന്നെ 1.7812 ഹെ​ക്ട​ർ ഭൂ​മി അ​നു​വ​ദി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കു​വാ​ൻ തീ​രു​മാ​ന​മാ​യ​ത്.

വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നേ​ര​ത്തെ പ​തി​ച്ചു​ന​ൽ​കി​യ 1.7812 ഹെ​ക്ട​ർ സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന ആ​ന​ക്ക​യം കോ​ള​നി​യി​ലെ പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ളാ​ണ് 2018ലെ ​പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് പോ​ത്തു​പാ​റ​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്ന​ത്.
ആ​ന​ക്ക​യ​ത്ത് പ​തി​ച്ചു​ന​ല്കി​യി​രു​ന്ന​തി​നു പ​ക​രം ത​ത്തു​ല്യ​മാ​യ ഭൂ​മി​യാ​ണ് പോ​ത്തു​പാ​റ​യി​ൽ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.