ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് തീര്‍ഥ കേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായി കേന്ദ്രി സുരേഷ് ഗോപി നേര്ച്ചത്തിരി തെളിയിച്ചു.
മാപ്രാണം കുരിശു കപ്പേളയില്‍ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വികാരി ഫാ. ജോണി മേനാച്ചേരി പൂച്ചെണ്ട് നല്കി സ്വീകരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിജോ മണിമലക്കുന്നേല്‍, ഫാ. ഡേഡിസ് ചാലിശേരി, കൈക്കാരാന്മാരായ അനൂപ് അറയ്ക്കല്‍, മില്സന് പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, ജനറല്‍ സെക്രട്ടറി ജോണ്‍ പള്ളിത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ പോളി പള്ളായി എന്നിവര്‍ നേതൃത്വം നല്കി.