വേനൽ അവധി: യോഗം നടത്തി
1282499
Thursday, March 30, 2023 1:09 AM IST
നീലഗിരി : വേനലവധിയുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ കളക്ടർ അമൃതിന്റെ അധ്യക്ഷതയിൽ നടന്നു. മേയ് 6 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഉത്സവത്തോടനുബന്ധിച്ച് 12-ാമത് പച്ചക്കറി മേള മെയ് ആറ്, ഏഴ് തീയതികളിലായി കോത്തഗിരി നെഹ്റു പാർക്കിൽ നടത്താൻ തീരുമാനിച്ചു.
ഉൗട്ടിയിൽ ഫ്ലവർ എക്സിബിഷൻ മെയ് 19, 20, 21, 22, 23 തീയതികളിൽ നടക്കും.
ഹോർട്ടികൾച്ചർ അസോസിയേറ്റ് ഡയറക്ടർ ശിവ സുബ്രഹ്മണ്യം, ജില്ലാ റവന്യു ഓഫീസർ കീർത്തി പ്രിയദർശിനി എന്നിവരുൾപ്പെടെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.