സുശാന്ത് സിംഗിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്നു റിയ ചക്രവർത്തി
Thursday, July 16, 2020 11:14 PM IST
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ജീവനൊടുക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു നടനുമായി മുന്പ് സൗഹൃദമുണ്ടായിരുന്ന നടി റിയ ചക്രവർത്തി.
എന്തുതരം സമ്മർദമാണ് അറ്റകൈ പ്രയോഗത്തിനു സുഷാന്തിനെ പ്രരിപ്പിച്ചതെന്നു സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് നടി അഭ്യർഥിച്ചിരിക്കുന്നത്.
സർക്കാരിലും സിബിഐയും പൂർണവിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിലൂടെ നീതി നടപ്പാകുമെന്നാണു കരുതുന്നതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നടി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുള്ളതാണ് സന്ദേശം. സുശാന്തിന്റെ പെൺസുഹൃത്തെന്നു പരസ്യമായി സമ്മതിക്കുന്ന പോസ്റ്റിൽ അദ്ദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.