യുജിസി നെറ്റ് പരീക്ഷ ഡിസംബർ 31 മുതൽ
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: യുജിസി നെറ്റിന്റെ ഡിസംബർ സെഷൻ ഈ വർഷം ഡിസംബർ 31 മുതൽ 2026 ജനുവരി ഏഴ് വരെ നടക്കുമെന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ).
രാജ്യത്തുടനീളം കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിലൂടെയാണ് പരീക്ഷ നടക്കുക. ഇതിനോടകം രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ ഏഴ് ആണ്.
സമയപരിധി അവസാനിക്കുന്നതിനുമുന്പ് പരീക്ഷാർഥികൾ ഔദ്യോഗിക എൻടിഎ യുജിസി നെറ്റ് പോർട്ടലിലൂടെ (ugcnet.nta.nic.in) അവരുടെ ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കി സമർപ്പിക്കണം. ഒന്നിലധികം ഷിഫ്റ്റുകളായാണ് പരീക്ഷ.
അത് വിഷയവും പരീക്ഷാകേന്ദ്രത്തിന്റെ സ്ഥാനവും ആശ്രയിച്ചു വ്യത്യാസപ്പെടും. പരീക്ഷ എഴുതാനുള്ള അഡ്മിറ്റ് കാർഡ് പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുന്‍പ് ഔദ്യോഗിക എൻടിഎ പോർട്ടലിലൂടെ ലഭിക്കും.