സാന്‍ഡ്ര സബത്തീനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
Thursday, October 28, 2021 12:59 AM IST
റോം: പാവപ്പെട്ടവരുടെയും ലഹരിക്ക് അടിമകളായവരുടെയും ഇടയില്‍ പ്രേഷിതശുശ്രൂഷ ചെയ്ത് 22-ാം വയസില്‍ മരിച്ച ഇറ്റലിയിലെ സാന്‍ഡ്ര സബത്തീനിയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പായുടെ പേരിലുള്ള സന്നദ്ധസംഘടനയുടെ വോളന്റിയറായിരുന്നു.
വടക്കന്‍ ഇറ്റലിയില്‍ 1961ല്‍ ജനിച്ച സാന്‍ഡ്ര ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായും പ്രവര്‍ത്തിച്ചു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ആഫ്രിക്കയില്‍ സേവനം ചെയ്യാന്‍ ആഗ്രഹിച്ചു.
1984 മേയ് രണ്ടിനു കാറപകടത്തിലായിരുന്നു മരണം. ഇറ്റലി റിമിനിയിലെ സാന്‍ ഫ്രാന്‍ചെസ്കോ കത്തീഡ്രലില്‍ കഴിഞ്ഞ 24നു കര്‍ദിനാള്‍ മാര്ചെലോ സെമെരാറോയാണു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.